Monday, November 2, 2026

ആവേശം വാനോളം; കാര്യവട്ടം ഗ്രീൻഫീൽഡിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഇന്ത്യൻ ടീം വെള്ളിയാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിനായുള്ള മുന്നൊരുക്കങ്ങൾ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബിൽ പൂർത്തിയായി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും വെള്ളിയാഴ്ച തലസ്ഥാനത്തെത്തും ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം ക്രമീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്താൻ എത്തുമെന്ന് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. നിതിന്‍ മേനോനും ജെ.ആര്‍. മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അംപയര്‍. കെ.എന്‍. അനന്തപത്മനാഭന്‍ ഫോര്‍ത്ത് അംപയറുടെയും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.

Related Articles

Latest Articles