കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അരിയും പച്ചക്കറിയും കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് (Kuthiravattam Hospital)സംഭവം. വിജിലൻസാണ് ജീവനക്കാരെ പിടികൂടിയത്. അടുത്തിടെ സുരക്ഷാവീഴ്ച മുതലെടുത്ത് അന്തേവാസികൾ ചാടിപ്പോകുന്ന സംഭവങ്ങൾ കുതിരവട്ടത്ത് പതിവായിരുന്നു. ഇതിനിടയിലാണ് ജീവനക്കാരുടെ അരി കടത്തും പിടിക്കപ്പെടുന്നത്.
ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ,കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ആശുപത്രിയിലെ അന്തേവാസികൾക്കായി എത്തിക്കുന്ന അരിയും പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
ഇരുവർക്കുമെതിരെ വിജിലൻസ് വകുപ്പ് തല നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. വിജിലൻസ് നൽകിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ രണ്ട് ജീവനക്കാരെ ഭക്ഷ്യധാന്യങ്ങൾ കടത്തിയതിന് വിജിലൻസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…