Thursday, October 1, 2026

ഇന്ത്യയെ ആക്രമിക്കാനുള്ള ശ്രമത്തിന് തിരിച്ചടി ! റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർന്നു ! ഇസ്ലാമാബാദിൽ നിലയ്ക്കാത്ത സൈറണുകൾ

ദില്ലി : റാവല്‍പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഭാരതത്തിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്‌. പാകിസ്ഥാനിലെ ട്വന്റി 20 കിക്കറ്റ് ലീഗായ പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം.ഇന്ന് രാത്രി എട്ട് മണിക്ക് പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ ഭാരതത്തിന്റെ സൈനിക ക്യാമ്പുകളും നഗരങ്ങളും ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആ ശ്രമത്തെ പരാജയപ്പെടുത്തി. പിന്നാലെയാണ് ഭാരതം കനത്ത തിരിച്ചടി നൽകി തുടങ്ങിയത്.

ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തുള്ള ഒരു റെസ്‌റ്റോറന്റ് കെട്ടിടം ഭാഗികമായി തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.. പ്രദേശം അധികൃതര്‍ സീല്‍ ചെയ്തതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണിന്റെ ഇറവിടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഡ്രോണില്‍ പേ ലോഡ് ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Related Articles

Latest Articles