Thursday, January 8, 2026

കൊച്ചിയിൽ യുവാക്കളെ പട്ടിക വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമം;രണ്ട് പേർ അറസ്റ്റിൽ

എറണാകുളം : കൊച്ചിയിൽ യുവാക്കളെ പട്ടിക വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.
അയ്യമ്പിള്ളി അറുകാട് വീട്ടിൽ അഖിൽ (28), ചെറായി പാലശ്ശേരി വീട്ടിൽ ഹരീന്ദ്രബാബു (30) എന്നിവരാണ് അറസ്റ്റിലായത്. കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടിൽ സജിത്തിനേയും കൂട്ടുകാരേയും വധിക്കാൻ ശ്രമിച്ച കേസിലാണ് ഇരുപ്രതികളും അറസ്റ്റിലായത്.

മുനമ്പം പോലീസ് ഇൻസ്‌പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം ഒൻപതാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഴിപ്പിള്ളി ബീച്ച് റോഡിലാണ് കൊലപാതക ശ്രമം നടന്നത്.പട്ടിക വടികൊണ്ട് ഇരുവരും യുവാക്കളെ മർദ്ദിക്കുകയായിരുന്നു . ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റു.പ്രതികളിൽ ഒരാളായ അഖിലിനെ 2020 ൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Latest Articles