Monday, May 20, 2024
spot_img

ശക്തമായ മഴ ; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് .ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ 22ഓടെ ചുഴലിക്കാറ്റായി മാറും. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക്-കിഴക്കും അതിനോട് ചേർന്നുള്ള കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ഇവിടെ രൂപപ്പെടുന്ന ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ ഇതിന്റെ തീവ്രതയെയും, പാതയെയും കുറിച്ച് ഒരു പ്രവചനവും ഐഎംഡി ഡയറക്‌ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര നടത്തിയിട്ടില്ല .

ന്യൂനമർദ്ദം രൂപപ്പെട്ടതിന് ശേഷം മാത്രമേ ചുഴലിക്കാറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിരവധി തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles