Friday, January 9, 2026

കൻവാർ യാത്രയ്ക്കിടെ സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമം !ബജ്‌റംഗ്ദൾ പ്രവർത്തകർ നടത്തിയതെന്ന പേരിൽ പാകിസ്ഥാനിൽ നടന്ന കൊലപാതകത്തിന്റെ വീഡിയോ പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ ; പിന്നിൽ പാക് ചാരസംഘടനയുടെ കരങ്ങളെന്ന് സംശയം

മുസാഫർനഗർ: കൻവാർ യാത്രയ്ക്കിടെ സാമുദായിക സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുമ്പ് പാകിസ്ഥാനിൽ നടന്ന ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഒരു വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിൽ നിന്നുള്ള നദീം (25), മൻഷേർ (45), റഹീസ് (35) എന്നിവരാണ് അറസ്റ്റിലായത്.

“മൊറാദാബാദ് ജില്ലയിലെമുസ്ലിം കുടുംബങ്ങളെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശത്തോടൊപ്പം, രക്തത്തിൽ കുളിച്ചുകിടക്കുന്ന മരിച്ച സ്ത്രീകളെയും കുട്ടികളെയും കാണിക്കുന്ന വീഡിയോയാണ് പ്രതികൾ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ ഈ വീഡിയോ 2024 ഏപ്രിലിൽ പാകിസ്ഥാനിലെ മുസാഫർഗഡിൽ ഒരാൾ ഭാര്യയെയും ഏഴ് കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോയാണ്.

കാക്കറോളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗ്രാമത്തിലെ ചില വ്യക്തികൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിൽ എത്തിയത്. മുസ്ലിം സമുദായത്തിലെ ആളുകളെ പ്രകോപിപ്പിക്കുകയും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന കൻവാർ യാത്രയ്ക്കിടെ വർഗീയ സംഘർഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. കൃത്യത്തിന് പിന്നിൽ ഐഎസ്‌ഐ ബന്ധമുണ്ടെന്നും അധികൃതർ സംശയിക്കുന്നു

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാക്കറോളി പോലീസ് സ്റ്റേഷൻ ഉടൻ തന്നെ ഒരു സംഘത്തെ രൂപീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 55 (ചില കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ) 61(2) (ക്രിമിനൽ ഗൂഢാലോചന) 103(2) (ഒരു സംഘം നടത്തിയ കൊലപാതകം), 113(3) (തീവ്രവാദം), 147 (കലാപം), 152 (രാജ്യദ്രോഹം) 196 (ശത്രുത വളർത്തൽ) 197 (തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ) 299 (മതവികാരം വ്രണപ്പെടുത്തൽ) 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) 353(2) (നുണ പ്രചരണം ) എന്നീ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles