Thursday, December 18, 2025

മായന്നൂർ പാലത്തിന് കീഴിൽ തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം ! ക്വട്ടേഷൻ സംഘാംഗങ്ങളായ അഞ്ച് പേർ പിടിയിൽ

മായന്നൂർ പാലത്തിന് കീഴിൽ ഭാരതപ്പുഴയ്ക്ക് സമീപത്തുവെച്ച് തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ അഞ്ച് പേർ പിടിയിൽ. കോവൈ പുതൂർ മഹാലക്ഷ്മി നഗർ സ്വദേശി സൽമാൻഖാൻ(22), സഹോദരൻ ഷാരൂഖ് ഖാൻ(21), കരിമ്പുകടൈ ചേരാൻ നഗറിലെ മുഹമ്മദ് നസീർ(36), ശങ്കനഗറിലെ മുഹമ്മദ് റസിയ രാജ (22), മഹാലിംഗപുരം സ്വദേശി അസഹ്‌റുദ്ദീൻ(22) എന്നിവരാണ് കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായത്.

ജൂലൈ 11 ന് ജൂലായ് 11-ന് വാണിയംകുളം ചന്തയിലേക്ക് പോകുന്നതിനായി ഒറ്റപ്പാലത്തെത്തിയ തമിഴ്‌നാട് സ്വദേശി കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിൽ പത്മനാഭനെ(40)യാണ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. തീവണ്ടിയിറങ്ങിയ ശേഷം പത്മനാഭൻ മായന്നൂർ പാലത്തിന് കീഴെ ഭാരതപ്പുഴയിൽ കുളിക്കാനെത്തിയപ്പോഴാണ് പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. വെട്ടിയും കുത്തിയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണിതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles