Friday, October 2, 2026

മാതാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം : മകനെ പൊലീസ് അറസ്റ്റ് ചെയ്‌തു

ചാത്തന്നൂർ: സ്വന്തം മാതാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജു (36) ആണ് അറസ്റ്റിലായത്. വയോധികയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താനായിരുന്നു പ്രതി ശ്രമിച്ചത്. സംഭവത്തിൽ ചാത്തന്നൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

അതേസമയം ഇയാളോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലാണ് മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചതെന്നാണ് വിവരം. മാതാവിന്‍റെ പരാതിയില്‍ നരഹത്യാ ശ്രമത്തിനും പരിക്കേല്‍പ്പിച്ചതിനും ചാത്തന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

സംഭവത്തിൽ ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, സലിം, എ.എസ്.ഐമാരായ അനില്‍കുമാര്‍, ബിജു, രാജേഷ്‌കുമാര്‍, സി.പി.ഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Related Articles

Latest Articles