Wednesday, September 30, 2026

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ കേസ്

പിലിക്കോട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിടിഎ പ്രസിഡന്റും സിപിഎം ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ ടി ടി ബാലചന്ദ്രനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈക്ക് കടന്നുപിടിക്കുകയും ലൈഗീക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥികള്‍ പിടിഎ പ്രസിഡന്റിനെതിരെ കയ്യേറ്റം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

കേസെടുത്തതോടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള ശ്രമത്തിലാണ്. ചന്തേര സബ് ഇന്‍സ്പക്്ടര്‍ എം വി ശ്രീദാസനാണ് അന്വേഷണ ചുമതല.

Related Articles

Latest Articles