Wednesday, January 7, 2026

കസ്റ്റംസിനെ വെട്ടിച്ച് 634 ഗ്രാം സ്വർ ണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒടുവിൽ പിടിയിൽ!

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ് പിടിയിലായത്. സൂരജിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മുഹമ്മദ്
ഫൈസൽ.

634 ഗ്രാം സ്വർണ്ണം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് സൂരജ് ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ AI 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. സംശയം തോന്നിയതോടെ എയ്ഡ് പോസ്റ്റിൽ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുകയായിരുന്നു.

Related Articles

Latest Articles