Sunday, May 19, 2024
spot_img

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട.ദുബായിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്.

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

Related Articles

Latest Articles