Thursday, May 9, 2024
spot_img

ദേഹം അനങ്ങണ്ട, ഡയറ്റും വേണ്ട! വെറും പച്ചവെള്ളം കുടിച്ചും നിങ്ങള്‍ക്ക് തടികുറയ്ക്കാം

പലരും തടി കുറയ്ക്കുന്നത് വ്യായാമം ചെയ്‌തും ഡയറ്റ് നോക്കിയുമാണ്.അല്ലെങ്കില്‍ എന്തെങ്കിലും വെള്ളം, ആഹാരം എന്നിവ കഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കും.എന്നാല്‍, ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് തടി കുറയ്ക്കാം അതും വെറും പച്ചവെള്ളം മാത്രം കുടിച്ച്. വെറുതേ കുടിച്ചാല്‍ പോര, ഈ സമയങ്ങളില്‍ കുടിക്കണം.

​വെള്ളം എത്രത്തോളം കുടിക്കാം​

നമ്മള്‍ക്ക് അറിയാം ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. നമ്മള്‍ ദിവസേന നല്ല കൃത്യമായി വെള്ളം കുടിച്ചാല്‍ നല്ല തിളക്കുമുള്ള ചര്‍മ്മം നമുക്ക് സ്വന്തമാക്കാന്‍ സാധിക്കും.
നല്ല ക്ലിയര്‍ ആയിട്ടുള്ളതും മുഖത്ത് കുരുക്കളോ അതേപോലെ മൊരി എന്നിവ ഉണ്ടാവുകയില്ല. നമ്മളുടെ ശരീരത്തില്‍ നിന്നും കലോറി ഉരുക്കി കളയുന്നതിനും ചീത്ത കൊഴുപ്പ് നീക്കം ചെയ്യുന്നതിനും അവയവങ്ങളെ വൃത്തിയാക്കി ശരീരം ശുദ്ധീകരിച്ചെടുക്കുന്നതിനും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

സാധാ പച്ചവെള്ളം കുടിക്കുന്നതാണ് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലത്. മധുരമോ, ഉപ്പോ ഒന്നും ചേര്‍ക്കാതെ നല്ല പച്ചവെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരം തടിക്കാതിരിക്കാനും അതുപോലെ, തടി കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

​വെള്ളത്തിന്റെ അളവ് കൂട്ടുക​

നമ്മള്‍ ഒരു ദിവസം വെള്ളത്തിന്റെ രൂപത്തില്‍ ചായ, കാപ്പി, പാല്‍, ചിലപ്പോള്‍ ജ്യൂസ് എന്നിവയെല്ലാം കഴിക്കാറുണ്ട്. എന്നാല്‍, ഇവ ഒഴിവാക്കി ഇവയ്ക്ക് പകരം നിങ്ങള്‍ പച്ചവെള്ളം കുടിക്കാന്‍ ശീലിക്കുക. രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാവുന്നതാണ്.
ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ്സ് വെച്ച് വെള്ളം കുടിക്കാന്‍ ശീലിക്കുക.

നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ അടുത്ത് ഒരു കുപ്പി നിറയെ വെള്ളം നിറച്ച് വെക്കാവുന്നതാണ്. ഇതില്‍ നിന്നും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ഇത് കൃത്യമായ അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നതിന് സഹായിക്കുന്നു.സാധാ പച്ചവെള്ളത്തിന്റെ രുചി നിങ്ങള്‍ക്ക് പിടിക്കുന്നില്ലെങ്കില്‍ അതില്‍ തുളസി, ജീരകം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇട്ട് തിളപ്പിച്ച് വെക്കാവുന്നതാണ്. ഈ വെള്ളം കുടിക്കുന്നതും നല്ലത് തന്നെ.

​ആഹാരത്തിന് മുന്‍പ്​

ആഹാരത്തിന് ഒരു അര മണിക്കൂര്‍ മുന്‍പ് നിങ്ങള്‍ വെള്ളം കുടിക്കാന്‍ ശീലിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. അതിനാല്‍, നിങ്ങള്‍ ആഹാരം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കാന്‍ ശീലിക്കുക.ആഹാരം കഴിക്കുന്നതിന് ഒരു അരമണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിക്കണം. എന്നാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കാന്‍ ഇത് സഹായിക്കുന്നത്. അതുപോലെ, പുറത്തേക്ക് ഇറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും കയ്യില്‍ വാട്ടര്‍ബോട്ടില്‍ കരുതാന്‍ മറക്കരുത്.

​മധുരവും ഉപ്പും മദ്യവും​

നിങ്ങള്‍ മധുരം അമിതമായി അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുക. ചിലര്‍ക്ക് പുറത്തേക്ക് ഇറങ്ങിയാല്‍, പ്രത്യേകിച്ച്, ഈ ചൂടുള്ള സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു നാരങ്ങ വെള്ളം, അല്ലെങ്കില്‍ ജ്യൂസ്, ഷേയ്ക്ക് എന്നിവ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ ശീലം മാറ്റിപ്പിടിക്കാം.ചിലര്‍ നന്നായി ബിയര്‍ കുടിക്കുന്നവരായിരിക്കും. ഈ ബിയര്‍ കുടിക്കുന്ന അളവില്‍ വെള്ളം കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കും.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍​

വെള്ളം ഒറ്റയടിക്ക് കുറേ കുടിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇത് നല്ലതല്ല. ഓരോ സിപ്് വീതം കുടിക്കുന്നതാണ് നല്ലത്. അതുപോലെ, ശാന്തമായി ഇരുന്ന് സാവധാനത്തില്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, തണുത്ത വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.
പലപ്പോഴും നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ദഹനപ്രശ്‌നങ്ങളാണ് വയര്‍ ചീര്‍ക്കുന്നതിലേയ്ക്കും അമിതവണ്ണത്തിലേയ്ക്കും നയിക്കുന്നത്. പ്രത്യേകിച്ച് വയര്‍ ചാടുന്നതിന് കാരണം ഇതാണ്. ഇവ മാറ്റിയെടുക്കാന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

വെള്ളം കുടിക്കുമ്പോള്‍ അത് ഒരിക്കലും കൂടിപ്പോകാതിരിക്കാന്‍ ശഅരദ്ധിക്കണം. മൂന്ന് ലിറ്റര്‍ കുടിച്ചാല്‍ മതിയാകും. ഇതിലും കൂടുതല്‍ കുടിച്ചാല്‍ അത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Related Articles

Latest Articles