Monday, December 22, 2025

റോട്ട്‌വീലർ നായയുടെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

തൃശൂർ: റോട്ട്‌വീലർ നായയുടെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടി. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അതേസമയം, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. കാർ തടഞ്ഞു നിർത്തി പിൻവശത്തെ ഡോർ തുറക്കാൻ ആവശ്യപ്പെട്ട പോലീസ് സംഘത്തിന് നേരെ റോട്ട്‌വീലർ കുരച്ച് ചാടി. നായയെ ബംഗളൂരുവിൽ നിന്ന് വാങ്ങി മടങ്ങി വരുന്ന വഴിയാണെന്ന് വിഷ്ണു പറഞ്ഞതോടെയാണ് പോലീസിന് വീണ്ടും സംശയം തോന്നിയത്. നായയെ മാറ്റി നിർത്തി പോലീസ് വീണ്ടും പരിശോധന നടത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

Related Articles

Latest Articles