Tuesday, September 22, 2026

കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം ; എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പലസ്തീൻ കൂട്ടായ്മയ്ക്ക് എന്തിനാണ് കോഴിക്കോട് തെരഞ്ഞെടുക്കുന്നതെന്ന് ഹരീഷ് പേരടി

കോഴിക്കോട് : ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ കേന്ദ്രസർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോഴും കേരളത്തിലെ ഇടത് – വലത് രാഷ്ട്രീയ പാർട്ടികളടക്കം ഹമാസിനെയാണ് പിന്തുണച്ചത്. ഇപ്പോഴിതാ, ഇസ്രായേൽ ഹമാസ് പോരാട്ടത്തിന്റെ മറവിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി.

കോഴിക്കോട് മാത്രം പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് താരത്തിന്റെ വിമർശനം. കോഴിക്കോടുള്ള സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ ജനങ്ങളുടേതിന് സമാനമായി നശിപ്പിക്കുകയാണെന്നാണ് താരം ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരിക്കുന്നത്. കേരളീയം, അന്താരാഷ്ട്ര ചലച്ചിത്രോൽസവം, അന്താരാഷട്ര നാടകോൽസവം എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്താണ് നടത്തുന്നത്. പക്ഷെ എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും കോഴിക്കോട് തന്നെ വേണമെന്നും ഹരീഷ് പേരടി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കേരളത്തിന്റെ മൊത്തം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായ്മയ്ക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് തെരഞ്ഞെടുക്കുന്നത്. കോഴിക്കോടും പാലസ്തീനുമായി എന്തെങ്കിലും ചരിത്രപരമായ ബന്ധമോ വ്യാപരബന്ധമോ ഒന്നുമില്ല. പിന്നെയെന്തിനാണ് ഒരുപാട് ആളുകൾ ഒത്തുചേരുന്ന ഒരു പരിപാടി ആവർത്തിച്ച് ആവർത്തിച്ച് നടത്തി കോഴിക്കോട്ടെ സാധാരണ മനുഷ്യരുടെ ജീവിതം ഗാസയിലെ പോലെയാക്കി നശിപ്പിക്കുന്നത്. ഇത് കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് ഒരു വെറൈറ്റിക്കെങ്കിലും വേണ്ടി തിരുവനന്തപുരമോ, തൃശ്ശൂരോ, പത്തനംതിട്ടയോ, കോട്ടയമോ ഒക്കെ ഒന്ന് പരീക്ഷിച്ചു കൂടെ. കേരളീയം, അന്താരാഷ്ട്ര ചലച്ചിത്രോൽസവം, അന്താരാഷട്ര നാടകോൽസവം എല്ലാ ആഘോഷങ്ങളും കോഴിക്കോടിന് പുറത്ത്. പക്ഷെ എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും കോഴിക്കോടു വേണം.

ഉത്തരം വളരെ സിമ്പിളാണ്. നമ്മൾ കോഴിക്കോടുകാർ പൊട്ടന്മാരാണെന്ന് എല്ലാ രാഷ്ട്രിയ പാർട്ടികളിലേയും ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്ന അർത്ഥം. പ്രീയപ്പെട്ട കോഴിക്കോട്ടുക്കാരെ, നമ്മൾ ഇത്രയും കാലം ജാതി മത വ്യത്യാസമില്ലാതെ ഓണവും, ക്രിസ്തുമസ്സും, പെരുന്നാളും ഒന്നിച്ച് ആഘോഷിച്ചവരാണ്. അതുകൊണ്ടുതന്നെയാണ് ഇവർ നമ്മുടെ കോഴിക്കോടിനെ ഉന്നം വയ്ക്കുന്നത്. നമ്മുടെ മനസ്സുകളിൽ വേലികെട്ടാനുള്ള എല്ലാ ശ്രമങ്ങളേയും എതിർക്കുക. യുനസ്‌ക്കോ അംഗീകരിച്ചവരാണ് നമ്മൾ കോഴിക്കോട്ടുക്കാർ. വിശ്വപൗരൻമാരണ് നമ്മൾ. ആ അന്തസ്സ് ഉയർത്തി പിടിച്ചേപറ്റു. വോട്ടിന് വേണ്ടി തെണ്ടുന്ന ഒരു കള്ളൻമാർക്കും വിട്ടുകൊടുക്കരുത് നമ്മുടെ നാടിനെ.

Related Articles

Latest Articles