Monday, September 28, 2026

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമം; 83 പേരുടെ ജീവൻ കൊണ്ട് പന്താടിയ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് അറസ്റ്റിൽ

പോർട്ട് ലാൻഡ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗോണിൽ അലാസ്ക എയർലൈൻസിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. വാഷിങ്ടണിലെ എവറെറ്റിൽ നിന്ന് നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്നു വിമാനം. 80 യാത്രക്കാരും മൂന്ന് ജീവനക്കാരുമടക്കം 83 പേരായിരുന്നു സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഡ്യുട്ടിയിൽ ഇല്ലാത്ത ഡേവിഡ് എമേഴ്സൺ (44) എന്നയാൾ വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനും ഫസ്റ്റ് ഓഫീസര്‍ക്കും പിന്നിലായുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. പറക്കുന്നതിനിടെ ഇയാൾ വിമാനത്തിന്റെ എഞ്ചിനുകൾ ഓഫ് ചെയ്ത വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാൾ എഞ്ചിനുകൾ ഓഫ് ചെയ്തത് കണ്ട വിമാന ജീവനക്കാർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി. സംഭവത്തെ തുടർന്ന് ഒറിഗോണിലെ പോർട്ട് ലാൻഡിൽ വിമാനം അടിയന്തരമായി ഇറക്കി. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles