Saturday, September 19, 2026

വെള്ളറട ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; മറ്റ് പ്രതികൾക്കായി അന്വേഷണം തുടർന്ന് പോലീസ്

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് മോഷണ ശ്രമം നടന്നത്. പ്രതികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരൻ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടുപേർ ഓടി രക്ഷപ്പെടുകയും ഒരാളെ നാട്ടുകാർ പിടികൂടുകയും ചെയ്തു. സംഭവം അറിഞ്ഞ് വെള്ളറട പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ നിരവധി ക്ഷേത്രങ്ങളിലെ കവർച്ച കേസിലെ ഉൾപ്പെടുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്.

Related Articles

Latest Articles