കണ്ണൂർ : ടർക്കി ടവലുകളിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.
37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്.

