Thursday, December 18, 2025

മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന വ്യാജേനെ പീഡനശ്രമം; മന്ത്രവാദി ഉസ്‌മാൻ അലിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

ദിസ്പൂർ: മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന വ്യാജേനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. യുവതിയുടെ വീട്ടിൽ വന്ന ഇയാൾ മന്ത്രവാദത്തിനിടെ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഉസ്‌മാൻ അലി എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

Related Articles

Latest Articles