Saturday, January 10, 2026

ആറ്റുകാൽ പൊങ്കാലയ്ക്ക് കർശന നിരീക്ഷണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാലയോട്നുബന്ധിച്ച് ഇത്രയും ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വിദേശികളെയടക്കം പ്രത്യേകം നിരീക്ഷിക്കും. കൂടാതെ പൊങ്കാലയിടാന്‍ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്. ക്ഷേത്രത്തില്‍ ഭക്തര്‍ പിടിക്കുന്ന സ്ഥലങ്ങള്‍ അരമണിക്കൂര്‍ ഇടപെട്ട് അണുവിമുക്തമാക്കും.

പൊങ്കാല ഡ്യൂട്ടിക്കായി 23 ആരോഗ്യ വകുപ്പ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 18 ആംബുലന്‍സ് ബൈക്ക് അംബുലന്‍സുകള്‍, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സുമെന്റുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Latest Articles