പത്തനംതിട്ട ; ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തില്‍ കുറവ്. 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുടേയും കുറവാണ് കണ്ടെത്തിയത്. സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്കു മാറ്റിയതിലും രേഖകളില്ല ഇതേതുടര്‍ന്നു തിങ്കളാഴ്ച ശബരിമല സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക. തിങ്കളാഴ്ച ഉച്ചയ്ക്ക് സംഘം പരിശോധന നടത്തുന്നത്.
ഭക്തര്‍ സ്വര്‍ണം നല്‍കുമ്പോള്‍ രസീത് നല്‍കും. പിന്നീട് ഈ സ്വര്‍ണത്തിന്റെ കണക്ക് നാലാം നമ്പര്‍ രജിസ്റ്ററിലും രേഖപ്പെടുത്തും. പിന്നീട് സ്വര്‍ണം സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോള്‍ എട്ടാം ഫോറത്തിലും ഈ കണക്കുകള്‍ രേഖപ്പെട്ടുത്തും. എന്നാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഇത് സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റിയതിന് തെളിവില്ല.

