Monday, June 3, 2024
spot_img

അഖിലേഷ് ഇന്നത്തെ ഔറംഗസേബ്; സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവൻ; ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഉത്തർപ്രദേശ് പോരാട്ടം കൂടുതൽ ശക്തമാകുന്നതിനിടെ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഉത്തർപ്രദേശിലെ (Uttarpradesh) ഡിയോറിയയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷിനെ മുഗൾ ഭരണാധികാരി ഔറംഗസേബിനോട് മുഖ്യമന്ത്രി ഉപമിച്ചത്. ചൗഹാൻ . “അഖിലേഷ് ഇന്നത്തെ ഔറംഗസേബാണ്. പിതാവിനോട് വിശ്വസ്തത പുലർത്താത്തവൻ, എങ്ങനെ നിങ്ങളോട് വിശ്വാസം കാണിക്കാൻ സാധിക്കും?,” ചൗഹാൻ വ്യക്തമാക്കി.

ഔറംഗസേബും സമാന കാര്യം തന്നെയാണ് തന്നെയാണ് ചെയ്തത്. സ്വന്തം പിതാവായ ഷാജഹാനെ ജയിലില്‍ അടച്ചിരുന്നു. ഔറംഗസേബ്. സ്വന്തം സഹോദരന്മാരെയും കൊലപ്പെടുത്തി. അഖിലേഷിനെ പോലെ തന്നെ അപമാനിച്ച മറ്റൊരാളില്ലെന്നാണ് മുലായം സിംഗ് യാദവ് തന്നെ പറയുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

അതേസമയം അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മുൻ എസ്പി സർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ‘അവര്‍ (എസ്.പി) വിഷമുള‌ളവരാണ്. ജാതിയുടെ പേരില്‍ അവര്‍ സമൂഹത്തില്‍ വിഷം പടര്‍ത്തും. അധികാരത്തിന് വേണ്ടി കുടുംബത്തിനുള‌ളില്‍ തന്നെ അവര്‍ തമ്മിലടിക്കും.’ മോദി യു.പിയിലെ ഹര്‍ദോയിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.

Related Articles

Latest Articles