മെല്‍ബണ്‍: ആഷസ് പരമ്പര സ്വന്തമാക്കി (Australia) ഓസ്‌ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ആതിഥേയരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്കോട്ട് ബോലന്‍ഡാണ് വിജയശില്‍പി. ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് വിജയിച്ചിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-0 ന് സ്വന്തമാക്കി. ഒപ്പം ആഷസ് പരമ്പര നിലനിര്‍ത്തുകയും ചെയ്തു. സ്‌കോര്‍: ഇംഗ്ലണ്ട് 185, 68, ഓസ്ട്രേലിയ 267.
ബോളണ്ട് നാല് ഓവറില്‍ ഒരു മെയ്ഡനടക്കം ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് വീഴ്ത്തിയത്. യുവതാരത്തിന്റെ ഈ പ്രകടനമാണ് സന്ദര്‍ശകരെ തരിപ്പണമാക്കിയത്. ച്ചല്‍ സ്റ്റാര്‍ക്ക് മൂന്നുവിക്കറ്റെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ 28 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹസീബ് ഹമീദ് (7), സാക്ക് ക്രോളി (5), ഡേവിഡ് മലാന്‍ (0), ജോ റൂട്ട് (28), ജാക്ക് ലീച്ച് (0), ബെന്‍ സ്‌റ്റോക്‌സ് (11) ജോണി ബെയര്‍സ്‌റ്റോ (5), ജോസ് ബട്‌ലര്‍ (5*) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മാര്‍ക്ക് വുഡും ഒല്ലി റോബിന്‍സനും പൂജ്യത്തിന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചിരിന്നു. രണ്ടാം ഇന്നിങ്സില്‍ വെറും 27.4 ഓവറിലാണ് ഇംഗ്ലീഷ് പട ഓള്‍ ഔട്ടായത്. 1904 ന് ശേഷം ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്.

