Sunday, June 2, 2024
spot_img

വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ നിർവ്വചനം ലോകത്തിന് നൽകിയത് സ്വാമി വിവേകാനന്ദൻ – സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡി. വിജയൻ

തിരുവനന്തപുരം- വിദ്യാഭ്യാസത്തെക്കുറിച്ച് ശരിയായ നിർവ്വചനം ലോകത്തിന് നൽകിയത് സ്വാമി വിവേകാനന്ദനാണെന്ന് സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡി. വിജയൻ പറഞ്ഞു. ബാല വികാസ സമന്വയ സമിതി കേരളത്തിൻ്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളടങ്ങിയ തിരുവനന്തപുരം വിഭാഗിൻ്റെ ഹേമന്ത ശിബിരം മുഖ്യ പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ ലക്ഷ്യബോധം വളർത്തിയെടുക്കണമെന്ന് ശിബിരം ഉദ്ഘാടനം ചെയ്ത തിരകഥാകൃത്തും യുവ സംവിധായകനുമായ ഡോ. മോഹൻകിഷോർ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബാലമുരളി ബാലാശ്രത്തിലാണ് ശിബിരം സംഘടിപ്പിച്ചത്.

അനന്തശായി ബാലസദനം വൈസ് പ്രസിഡൻ്റ് ശശിധരൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ സേവാഭാരതി കേരള സെക്രട്ടറിയും അനന്തശായി ബാലസദനം തിരുവനന്തപുരം സെക്രട്ടറി ഹരി പുതൂർക്കോണം, ബാലമുരളി ബാലാശ്രമം സെക്രട്ടി സജി കുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ആറ് ബാല, ബാലികാ സദനങ്ങളിൽ നിന്നായി എൻപത്ത് ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട് .

Related Articles

Latest Articles