Wednesday, December 17, 2025

മദ്യപിച്ച് ബഹളംവെച്ച യുവതിയെ ഓട്ടോ ഡ്രൈവർമാർ അടിച്ച് നിലത്തിട്ട് ചവിട്ടി: നോക്കി നിന്ന് പോലീസ്

ഭരത്പൂര്‍: മദ്യപിച്ച് ബഹളംവെച്ച യുവതിയെ ക്രൂരമായി ചവിട്ടി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ഇക്കഴിഞ്ഞ ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം നടന്നത്. പൊലീസുകാരന്‍ നോക്കി നില്‍ക്കെയാണ് ഓട്ടോ ഡ്രൈവർമാർ 25 കാരിയായ യുവതിയെ അതിക്രൂരമായി മർദിക്കുന്നത്.

ഇവർ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും പ്രതികരിക്കാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി ചര്‍ച്ചയായതോടെ യുവതിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കണ്ടെത്തി. മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് കേസിൽ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് രണ്ട് പേരെയും ഐപിസി സെക്ഷൻ 324 (മുറിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍), 354 (പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്‌തു. മഥുര ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാംനാഥ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Latest Articles