Tuesday, December 16, 2025

വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു; ഡ്രൈവറെ കണ്ടെത്താനായില്ല, ഇന്ന് വീണ്ടും ഫയർഫോഴ്സ എത്തി തിരച്ചിൽ നടത്തും

തിരുവനന്തപുരം: വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണ് അപകടം. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിനെ (46) കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 8.30 യോടെയാണ് അപകടമുണ്ടായത്. കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്.

ഇന്നലെ രാത്രി ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫറൂക്കിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും ഫയർഫോഴ്സ എത്തി തിരച്ചിൽ തുടരും. രാവിലെ മുതൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്. മഴയും കടൽക്ഷോഭവും തിരച്ചിൽ ദുഷ്കരമാക്കുന്നു.

Related Articles

Latest Articles