Friday, January 2, 2026

മലപ്പുറം ആനക്കയത്ത് വാഹനാപകടം; മൂന്ന് മരണം; നാല് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു.

മലപ്പുറം ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവർ ചണ്ടിയൻമൂച്ചി അസൻ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം.

അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Related Articles

Latest Articles