Saturday, September 26, 2026

ചങ്ങനാശേരിയിൽ നീന്തൽ പഠിക്കാൻ കുളത്തിൽ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശേരിയിൽ സഹോദരനും സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു.

പുഴവാത് കൊട്ടാരച്ചിറ പരേതനായ ഷാജിയുടെയും സതിയുടെയും മകൻ 28കാരനായ വിഷ്ണു ആണ് മരിച്ചത്. ഹോർട്ടികോർപ് ജീവനക്കാരൻ ആയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള വാര്യത്ത് കുളത്തിലായിരുന്നു സംഭവം. കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്.

സഹോദരൻ കണ്ണനും സുഹൃത്തുക്കൾക്കും ഒപ്പമാണ് വിഷ്ണു എത്തിയത്. മൃതദേഹം തുരുത്തിയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പ്രീതി, മകൾ: ദക്ഷ. ഐശ്വര്യ സഹോദരിയാണ്.

Related Articles

Latest Articles