Wednesday, December 17, 2025

ജമ്മു കാശ്മീരിൽ ഹിമപാതം; രണ്ട് പേർ മരിച്ചു, രണ്ട് പേരെ കാണാതായി,ഒരാൾക്ക് ഗുരുതര പരിക്ക്

ജമ്മു കാശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേർ ഹിമപാതത്തിൽ കുടുങ്ങിയതായാണ് വിവരം. മേഖലയിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. വിദേശ പർവതാരോഹകരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹിമപാതത്തിൽ പെട്ട 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കിഷ്ത്വാറിലെ പദ്ദറിലും ഹിമപാതമുണ്ടായിരുന്നു. എന്നാൽ ഇവിടെ ആളപായമൊന്നും രിപ്പോർട്ട് ചെയ്തിട്ടില്ല. കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭരണകൂടം ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles