Wednesday, May 29, 2024
spot_img

തിരച്ചിൽ ഫലം കണ്ടു;
ഓസ്ട്രേലിയയിൽ കാണാതായ ബട്ടൺസ് വലിപ്പമുള്ള ആണവ ഉപകരണം കണ്ടെത്തി

പെർത്ത് : ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ തിരച്ചിലിനു ഫലം കണ്ടു. ട്രക്ക് യാത്രയ്ക്കിടെ ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം ഒടുവിൽ കണ്ടെടുത്തു. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു ട്രക്കിൽ കൊണ്ടുപോയ ഉപകരണമാണ് കഴിഞ്ഞ മാസം 10നു കാണാതായത്. ന്യൂമാനിനു തെക്കുമാറി ഗ്രേറ്റ് നോർത്തേൺ ഹൈവേയിലാണ് ഉപകരണം കണ്ടെത്തിയത്.

അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും മുഖ്യ ആരോഗ്യ ഓഫിസർ ആൻഡി റോബർട്ട്സൺ പറഞ്ഞു.സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles