ആരോഗ്യകരമായ ഡയറ്റില്‍ ഒട്ടും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷ്യവസ്തുവാണ് പഴങ്ങള്‍.രണ്ട് നേരമെങ്കിലും ഫലവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നതിന് സമയക്രമം നോക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. വൈകുന്നേരവും രാത്രിയും പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കുന്നു.
ഇന്‍സ്റ്റന്റ് എനര്‍ജിയുടെ ഉറവിടമാണ് പഴങ്ങള്‍ എങ്കിലും വൈകീട്ടും രാത്രിയും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. കൂടാതെ ദഹനവ്യവസ്ഥ പതുക്കെയാകുന്ന രാത്രികാലങ്ങളില്‍ അത് ശരീരത്തിന് ഗുണമല്ല ദോഷകരമായി മാറുമെന്നും ആയുര്‍വേദം പറയുന്നു.
ഒഴിഞ്ഞ വയറില്‍ അതിരാവിലെയാണ് പഴങ്ങള്‍ കഴിക്കാനുള്ള മികച്ച സമയം. പത്ത് മണിക്കൂറോളം ഉറങ്ങുന്ന ഒരാള്‍ രാവലെ എഴുന്നേല്‍ക്കുമ്പോള്‍ ഒഴിഞ്ഞ വയറോടെയാണ് എഴുന്നേല്‍ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം രാവിലെ കഴിക്കുന്നത് അതിലെ ന്യുട്രിയന്റ്സ് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇത് മെറ്റബോളിസം നല്ല രീതിയില്‍ നടക്കാനും കാരണമാകുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ശേഷം 3.5 മുതല്‍ 4 മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷമേ പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളൂ. പഴങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൂടെ പാലോ പച്ചക്കറികളോ കഴിക്കാന്‍ പാടില്ലെന്നും അത് ശരീരത്തില്‍ വിഷാംശങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും ആയുര്‍വേദം പറയുന്നു. ശരിയായ ദഹനം നടക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും വിഷാംശം ഉണ്ടായാല്‍ തളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഭാവിയില്‍ കാത്തിരിക്കുന്നതെന്നും ആയുര്‍വേദം പറയുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…