Thursday, May 2, 2024
spot_img

നാലു മണിക്ക് ശേഷം പഴങ്ങള്‍ ഒഴിവാക്കുക; വിഷാംശം വര്‍ധിക്കുമെന്ന് ആയുര്‍വേദം

ആരോഗ്യകരമായ ഡയറ്റില്‍ ഒട്ടും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷ്യവസ്തുവാണ് പഴങ്ങള്‍.രണ്ട് നേരമെങ്കിലും ഫലവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നതിന് സമയക്രമം നോക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. വൈകുന്നേരവും രാത്രിയും പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കുന്നു.

ഇന്‍സ്റ്റന്റ് എനര്‍ജിയുടെ ഉറവിടമാണ് പഴങ്ങള്‍ എങ്കിലും വൈകീട്ടും രാത്രിയും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. കൂടാതെ ദഹനവ്യവസ്ഥ പതുക്കെയാകുന്ന രാത്രികാലങ്ങളില്‍ അത് ശരീരത്തിന് ഗുണമല്ല ദോഷകരമായി മാറുമെന്നും ആയുര്‍വേദം പറയുന്നു.

ഒഴിഞ്ഞ വയറില്‍ അതിരാവിലെയാണ് പഴങ്ങള്‍ കഴിക്കാനുള്ള മികച്ച സമയം. പത്ത് മണിക്കൂറോളം ഉറങ്ങുന്ന ഒരാള്‍ രാവലെ എഴുന്നേല്‍ക്കുമ്പോള്‍ ഒഴിഞ്ഞ വയറോടെയാണ് എഴുന്നേല്‍ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം രാവിലെ കഴിക്കുന്നത് അതിലെ ന്യുട്രിയന്റ്സ് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇത് മെറ്റബോളിസം നല്ല രീതിയില്‍ നടക്കാനും കാരണമാകുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ശേഷം 3.5 മുതല്‍ 4 മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷമേ പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളൂ. പഴങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൂടെ പാലോ പച്ചക്കറികളോ കഴിക്കാന്‍ പാടില്ലെന്നും അത് ശരീരത്തില്‍ വിഷാംശങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും ആയുര്‍വേദം പറയുന്നു. ശരിയായ ദഹനം നടക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും വിഷാംശം ഉണ്ടായാല്‍ തളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഭാവിയില്‍ കാത്തിരിക്കുന്നതെന്നും ആയുര്‍വേദം പറയുന്നു.

Related Articles

Latest Articles