Wednesday, December 24, 2025

അയോദ്ധ്യ തർക്കം : മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമജന്മഭൂമി തര്‍ക്കം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന് മുതല്‍ ആരംഭിക്കും. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്ക് യോഗം ചേരും.

കേസിലെ കക്ഷികളുടെ അഭിഭാഷകരോട് രേഖകളുമായി ഹാജരാകാന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രിം കോടതി മുന്‍ ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകൻ ശ്രീശീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മറ്റു അംഗങ്ങള്‍.

Related Articles

Latest Articles