ലക്‌നൗ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Adityanath In Ayodhya) . ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു. യോഗിയ്ക്ക് പുറമെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രാമക്ഷേത്രം സന്ദർശിച്ചിരുന്നു.
എന്നാൽ അയോധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ ബിജെപിയുടെ മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ രാമന്റെ ജന്മസ്ഥലമായ അയോധ്യയെ ലോകത്തിന് മുന്നിൽ ഒരു പ്രധാനകേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാരിനായി. മുൻപുണ്ടായിരുന്നവരെല്ലാം ഈ നഗരത്തെ അന്ധകാരത്തിലാക്കി വച്ചിരിക്കുകയായിരുന്നു. അവർക്ക് രാമജന്മഭൂമിയുടെയോ സൂര്യവൻശിയുടെയോ മഹത്വം അറിയില്ല. കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇപ്പോഴും അയോധ്യയിലേക്ക് വരാൻ മടിക്കുകയാണ്. കാരണം ഭഗവാൻ രാമന്റെ അസ്ഥിത്വത്തിൽ അവർ ഇപ്പോഴും സംശയിക്കുന്നുണ്ട്. രാമക്ഷേത്രത്തിനായി 500 വർഷത്തോളമായിട്ടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത് ബിജെപിയാണെന്നും യോഗി വ്യക്തമാക്കി.
അതേസമയം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അഞ്ചാം ഘട്ട വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അയോധ്യ, റായ്ബറേലി, അമേഠി എന്നി ജില്ലകൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നത്. ഗോരഖ്പൂർ അർബൻ സീറ്റിൽ നിന്നാണ് യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…