Saturday, May 4, 2024
spot_img

രാജ്യത്ത് ഇനി 12-18 പ്രായക്കാർക്കും കോർബിവാക്‌സിൻ അടിയന്തര ഉപയോഗിക്കാം; അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ

ദില്ലി:രാജ്യത്ത് ബയോളജിക്കൽ-ഇ കമ്പനിയുടെ പ്രോട്ടീൻ സബ്‌യൂണിറ്റ് കോവിഡ് വാക്സിൻ കോർബിവാക്സ് 12 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ. 2-8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാവുന്ന വാക്‌സിൻ 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസായാണ് നൽകേണ്ടത്.

ഭാരതത്തിൽ വികസിപ്പിച്ച ആദ്യ ആർ.ബി.ഡി പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനാണിത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി എന്നിവയാണ് 12-18 പ്രായക്കാർക്കുള്ള മറ്റ് വാക്‌സിനുകൾ.

അതേസമയം ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ പ്രതിരോധിക്കാൻ കോർബിവാക്സിന് കഴിയുമെന്ന് നേരത്തെ തെളിഞ്ഞിരുന്നു.എന്നാൽ മുതിർന്നവരിൽ അടിയന്തര ഉപയോഗത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

Related Articles

Latest Articles