തിരുവനന്തപുരം- അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട്
ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. സമസ്തയെ ആണോ മുസ്ലീംലീഗിനെയാണോ പാർട്ടി പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലീംലീഗിന്‍റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
ക്ഷേത്രത്തിൽ പോകുന്നതിന് മാത്രം ജനാധിപത്യം എതിരാകുന്നത് എങ്ങനെ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രാണപ്രതിഷ്ഠ ഹിന്ദുവിശ്വാസത്തിൽ മുഖ്യമെന്ന് എൻ.എസ്എസ് പോലും പറഞ്ഞിട്ടും നാല് വോട്ടിന് വേണ്ടി കോൺഗ്രസ് നിഷേധാത്മക നിലപാടെടുക്കുന്നത് ദൗർഭാഗ്യകരമാണ്. ക്ഷേത്രം പണിയുന്നതും, പ്രതിഷ്ഠ നടത്തുന്നതും ബി.ജെ.പിയല്ല. ഹിന്ദുസമൂഹത്തിൻ്റേതാണ് ക്ഷേത്രമെന്നും വി. മുരളീധരൻ പറഞ്ഞു.

