Ram Mandir Model RailwayStation
അയോധ്യ: രാമക്ഷേത്ര മാതൃകയിൽ അയോധ്യയിൽ റെയിൽവേ സ്റ്റേഷൻ (Ram Mandir Model Railway Station) നിർമ്മിക്കാൻ പദ്ധതിയൊരുങ്ങുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉത്തർപ്രദേശിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്.
ഒരുക്കുന്നത് അത്യാധുനിക സംവിധാനങ്ങൾ
റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണത്തിന് 126 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1400 സ്‌ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കാത്തിരിപ്പ് കേന്ദ്രം, 14 റിട്ടയർമെന്റ് റൂം, 76 ഡോർമിറ്ററികൾ തുടങ്ങിയവ ഇതിനുള്ളിലുണ്ടാകും. 76 ഡോർമിറ്ററികളിൽ 44 എണ്ണം പുരുഷന്മാർക്കും 32 സ്ത്രീകൾക്കും ആയി നീക്കി വക്കും. സ്‌റ്റേഷന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി ഫുഡ് പ്ലാസകൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. നാല് എലിവേറ്ററുകളും ആറ് എസ്‌കലേറ്ററുകളും സ്റ്റേഷനുള്ളിൽ ഉണ്ടാകും.
ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അതേ കല്ലുകളായിരിക്കും സ്‌റ്റേഷന്റെ നിർമ്മാണത്തിനും ഉപയോഗിക്കുക എന്നാണ് വിവരം. പ്രദേശത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ റോഡുകളും അയോധ്യയിൽ നിർമ്മിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഇവിടേക്ക് എത്തിച്ചേരാനായി കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിശാലമായ പാർക്കിങ് സൗകര്യമാണ് സ്റ്റേഷന് മുന്നിൽ ഒരുക്കുന്നത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…