Sunday, May 19, 2024
spot_img

ക്ഷേത്ര പരിസരങ്ങളിലും കാണിക്ക വഞ്ചികളിലും ഉപയോഗിച്ച കോണ്ടം നിക്ഷേപിച്ച സുവിശേഷ പ്രചാരകൻ പിടിയിൽ; കൃത്യം നടത്തിയത് ആളുകളെ ക്രിസ്തുവിന്റെ പാതയിലെത്തിക്കാൻ

മംഗലാപുരം: ക്ഷേത്രങ്ങളിലും കാണിക്ക വഞ്ചികളിലും ഉപയോഗിച്ച ഗർഭ നിരോധന ഉറകൾ നിക്ഷേപിച്ച സുവിശേഷ പ്രചാരകനെ മംഗലാപുരം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. 62 കാരനായ ദേവദാസ് ജോൺ ദേശായി എന്ന പ്രതി ആളുകളെ ക്രിസ്തുവിന്റെ പാതയിലെത്തിക്കാനും ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനുമാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മംഗലാപുരത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ഉപയോഗിച്ച ഗർഭ നിരോധന ഉറകൾ കണ്ടതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ അഞ്ചോളം കേസ്സുകൾ രജിസ്റ്റർ ചെയ്തിരുന്നു. CCTV ക്യാമറകളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലായതിനു ശേഷം പ്രതി കുറ്റബോധം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല തന്റെ പ്രവൃത്തിയെ അയാൾ ന്യായീകരിക്കുകയും ചെയ്യുന്നു. മംഗലാപുരം സിറ്റി പോലീസ് കമ്മിഷണർ എൻ ശശികുമാർ പറഞ്ഞു.

തന്റെ അച്ഛന്റെ കാലം മുതൽ ക്രിസ്തു മത വിശ്വാസികളാണ് കുടുംബം.താൻ 15 വർഷമായി സുവിശേഷ പ്രചാരണം നടത്തുന്നു. ബൈബിൾ പറയുന്നതനുസരിച്ച് ക്രിസ്തു അല്ലാതെ മറ്റൊരു ദൈവമില്ല. അതിനാലാണ് അന്യമത സ്ഥാപനങ്ങളെ മലിനമാക്കുന്നത്. ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ചാണ് ദേവദാസ് സുവിശേഷ പ്രചാരണം നടത്തുന്നത്. അന്യ മത നിന്ദ വിഷയമാക്കിയ ലഘു ലേഖകളും, പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളുടെ വികൃതമാക്കപ്പെട്ട ചിത്രങ്ങൾ ഇയാൾ വിതരണം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles