ayodhya
അയോദ്ധ്യ: ഇന്ന് അയോദ്ധ്യാ നഗരം സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ ഇന്ന് തെളിയുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച് ദീപം തെളിയിക്കുമ്പോള്‍ ആ ചടങ്ങും ആഗോള തലത്തില്‍ ശ്രദ്ധനേടും. നദിക്കരയിലും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളിലും അരമണിക്കൂറിനുള്ളില്‍ അവര്‍ 15 ലക്ഷം ദീപം ക്ഷേത്ര പരിസരത്തും മൂന്ന് ലക്ഷം പല സ്ഥങ്ങളിലുമായും തെളിയിക്കുന്നതോടെ ഇന്നത്തെ ചടങ്ങ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. 22,000 സന്നദ്ധപ്രവര്‍ത്തകരാണ് ദീപങ്ങള്‍ തെളിയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 2017 മുതലാണ് വിപുലമായ ദീപക്കാഴ്ച ആരംഭിച്ചത്.
രാം കി പൗഡിയെന്ന സരയൂ നദിക്കര രംഗോലികളാല്‍ അതിമനോഹരമാക്കിയിട്ടിട്ടുണ്ട്. അവിടെ കുത്തുകളിട്ട് രണ്ടും മൂന്നും അടി അകലത്തില്‍ ചതുരങ്ങള്‍ തീര്‍ത്താണ് അതിന്മേല്‍ ചിരാതുകള്‍ വെച്ചിരിക്കുന്നത്. ഒരാള്‍ 256 ദീപങ്ങളാണ് കത്തിക്കേണ്ടത്. നിരവധി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും സന്നദ്ധസേവനത്തിനെത്തിയിട്ടുണ്ട്. ദീപക്കാഴ്ചയ്ക്കൊപ്പം ഹരിദ്വാറിലെ ഗംഗാ ആരതിയ്ക്ക് സമാനമായ സരയൂ ആരതിയും നടക്കുമെന്ന് ശ്രീരാമക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചു.
ലക്ഷക്കണക്കിന് ജനങ്ങള്‍ സാക്ഷിയാകുന്ന ചടങ്ങില്‍ ലേസര്‍ ഷോകളും സംഘാടകര്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സന്നിഹിതനാകുന്ന ചടങ്ങില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കലാപരിപാടികളും നടക്കുന്നുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…