Saturday, May 18, 2024
spot_img

അയ്യപ്പ ഭാഗവത മഹാസത്രം, ഒൻപതാം ദിവസം മാധ്യമ സമ്മേളനം;
തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള ഉദ്‌ഘാടനം ചെയ്‌തു
തത്വമയി നെറ്റ്‌വർക്കിലൂടെ സമ്മേളനം തത്സമയം കണ്ടത് അരക്കോടിയിലേറെ പേർ

റാന്നി: അയ്യപ്പ ഭാഗവത മഹാസത്രം, ഒൻപതാം ദിവസത്തെ മാധ്യമ സമ്മേളനം തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള ഉദ്‌ഘാടനം ചെയ്‌തു. മാധ്യമങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്തു അയ്യപ്പ ഭാഗവത മഹാസത്രം മുൻകൈയെടുത്തു നടത്തിയ മാധ്യമ സമ്മേളനത്തിനു അദ്ദേഹം നന്ദിയറിയിക്കുകയും സത്രവേദിയുടെ സദ് ഉദ്ദേശങ്ങളെയും ലക്ഷ്യങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അയ്യപ്പ ഭാഗവത മഹാസത്രം തുടങ്ങി അന്നുമുതൽ ഇന്നുവരെ ഔദ്യോഗിക മീഡിയ പാർട്ണറായ തത്വമയി നെറ്റ്‌വർക്കിലൂടെ 27 രാജ്യങ്ങളിലായി അരക്കോടിയിലധികം ആളുകളാണ് അയ്യപ്പ ഭാഗവത മഹാസത്രം വീക്ഷിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി.

” ഈ വേദിയിൽ എത്തുക എന്നത് തത്വമയിയുടെ നിയോഗമാണ്. മാധ്യമപ്രവർത്തനത്തിന്റെ ഭാവി എന്നത് പുതിയ സാങ്കേതികവിദ്യയിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാധ്യതകളിലാണ്. മാധ്യമങ്ങളെക്കുറിച്ച് സമൂഹത്തിൽ ഒട്ടനവധി മോശം കാഴ്ചപ്പാടുകൾ ഉണ്ട്. സ്വാതന്ത്ര്യസമര സമയത്ത് സമൂഹത്തെ നയിച്ച ഒരു മേഖല അസത്യത്തിലേക്ക് പോകുന്നു എന്ന് തോന്നൽ പലരിലും ഉണ്ട്. മാധ്യമങ്ങൾക്ക് മാത്രം സംഭവിച്ച മൂല്യച്യുതി അല്ലയിത്. സമസ്ത മേഖലകളിലും അത് ഉണ്ടായിട്ടുണ്ട്. ഭാരതത്തിന്റെ സമസ്ത മേഖലകളിലെയും ജനജീവിതത്തിന്റെ അടിസ്ഥാനം ധർമ്മമാണ്. ധാർമികതയെ അടിസ്ഥാനമാക്കിയ ഒരു സംസ്കാരമാണ് നമ്മുടേത്. സമൂഹത്തിൽ മാധ്യമങ്ങളെ കുറിച്ച് ഇത്തരമൊരു മോശം അഭിപ്രായം ഉണ്ടായിരുന്നിട്ടു കൂടി വലിയൊരു രീതിയിൽ മാധ്യമ സമ്മേളനം നടത്തുവാൻ മുൻകൈയെടുത്ത അയ്യപ്പ ഭാഗവത മഹാസത്രം വലിയ അഭിനന്ദനം അർഹിക്കുന്നു.

5000 വർഷം പഴക്കമുള്ള ജീവിതരീതിയിലൂടെ സംഗീത സുകൃതമായ സംസ്കാരത്തെ മുന്നോട്ടു പിടിച്ചു നടത്തേണ്ടത് ഇത്തരം സമ്മേളനങ്ങൾ ആണ്. ക്ഷേത്രത്തിൽ പോകുക, ദീപാരാധന തൊഴുക, ഉത്സവം കൂടുക തുടങ്ങിയവ മാത്രമാണ് പുതിയ തലമുറയിൽ മതവും ധാർമികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. എന്നാൽ അതിനുമപ്പുറത്തേക്ക് ധാർമികതയുടെ പൊരുൾ ലോകത്തിന് മനസ്സിലാക്കുവാൻ ഇത്തരം വേദികൾ അത്യാവശ്യം തന്നെയാണ്”. അദ്ദേഹം പറഞ്ഞു നിർത്തി.

Related Articles

Latest Articles