Monday, May 20, 2024
spot_img

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണ് അപകടം ; 16 പേർക്ക് പരിക്ക്

ഇടുക്കി :ഇടുക്കി കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി വാനാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുൻപിലെ കാർ പോർച്ചിൽ വീഴുകയായിരുന്നു.പരിക്കേറ്റവരെ ഇടുക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കോട്ടയം പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി മറ്റൊരു അപകടവും ഉണ്ടായി. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അഗ്നിശമന സേനയാണ് ജീവൻ രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവറെ പിന്നീട് പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles