Wednesday, January 7, 2026

ശ്രീമത് അയ്യപ്പ ഭാഗവത മഹാസത്രത്തിനു മുന്നോടിയായി ശബരീശന്റെ നാട്ടിൽ ഭക്ത സംഗമങ്ങൾ; ഭക്തർക്കൊപ്പം പങ്കുചേർന്ന് മുഖ്യരക്ഷാധികാരിയായ സുരേഷ്‌ഗോപി

റാന്നി: ശ്രീമത് അയ്യപ്പ ഭാഗവത സത്രത്തിന്റെ ഭാഗമായി അട്ടത്തോട്ടിലും പാമ്പിനിയിലും കോട്ടാങ്ങലിലും ഭക്ത സംഗമങ്ങൾ നടന്നു. സത്രസമിതി മുഖ്യ രക്ഷാധികാരി സുരേഷ്‌ഗോപി ഭക്ത സംഗമങ്ങൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡിസംബർ 15 മുതൽ 28 വരെ യാണ് അയ്യപ്പ ഭാഗവത സത്രം നടക്കുക. ശബരിമല സ്ഥിതിചെയ്യുന്ന വാർഡായ പെരുനാട് അട്ടത്തോട്ടിൽ രാവിലെ 9 മണിക്കും ചിറ്റാർ പാമ്പിനിയിൽ 11 മണിക്കും 02.30 ന് കോട്ടാങ്ങലിലും ഭക്തസംഗമങ്ങൾ നടന്നു. അയ്യപ്പ സത്രം സ്വാഗതസംഘം ജനറൽ കൺവീനർ അജിത്കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴിക്കാല. പ്രോഗ്രാം കോ ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.

സത്രവേദിയിൽ പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായാണ് ഭക്ത സംഗമങ്ങൾ സംഘടിപ്പിച്ചത്. ദുരിത ദോഷങ്ങൾ അകറ്റുന്നതിനുള്ള നവാഭരണ പൂജ, ഒൻപത് ദിവസം നീളുന്ന ഭാഗവത പാരായണം, പ്രഭാഷണങ്ങൾ, സമീക്ഷകൾ തുടങ്ങിയവയെല്ലാം അയ്യപ്പസത്രത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles