Tuesday, May 21, 2024
spot_img

കലിയുഗവരദനായ സ്വാമി അയ്യപ്പൻറെ പാദസ്പർശനം കൊണ്ട് പുണ്യഭുമിയായ ആലങ്ങാട് ചെമ്പോലക്കളരിയിലെ അയ്യപ്പമഹാസത്രം പുരോഗമിക്കുന്നു; മൂന്നാം ദിവസവും വൻ ഭക്തജന സാന്നിധ്യം; തത്വമയി നെറ്റ്‌വർക്കിൽ തത്സമയം തുടരുന്നു

പത്തനംതിട്ട: കലിയുഗ വരദാനായ സ്വാമി അയ്യപ്പൻറെ പാദസ്പർശനം കൊണ്ട് പുണ്യഭുമിയായ ആലങ്ങാട് ചെമ്പോലക്കളരിയിൽ നടന്നുവരുന്ന അയ്യപ്പമഹാസത്രം മൂന്നാം ദിവസത്തിലേക്ക്. രാവിലെ 07 മണി മുതൽ ശിവപുരാണ പാരായണവും അവലോകനവും സത്രവേദിയിൽ നടന്നുവരുന്നു. ഉച്ചയ്ക്ക് 12 മണിക്കും രാത്രി ഏഴിനും സത്രവേദിയിൽ പ്രഭാഷണങ്ങൾ ഉണ്ടാകും. മൂന്നാം ദിവസമായ ഇന്ന് സത്രവേദിയിൽ നടന്ന ശനീശ്വര പൂജയിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. പതിവുപോലെ പൂജാ കർമ്മങ്ങളും കലാപരിപാടികളും മൂന്നാം ദിവസവും തുടരും. ഡിസംബർ 03 മുതലാണ് രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തുടക്കമായത്. ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ.

നാളെ രാവിലെ ധന്വന്തരീ ഹോമത്തോട് കൂടിയാകും സത്രം ആരംഭിക്കുക. തുടർന്ന് അയ്യപ്പ ചരിത പാരായണവും അവലോകനവും നടക്കും. മേഴത്തൂർ സുദർശനൻ, ഹരിപ്പാട് പ്രവീൺശർമ്മ തുടങ്ങിയവരാണ് നാളെ സത്രവേദിയിൽ പ്രഭാഷണങ്ങൾ നടത്തുക. രാത്രി 09 ന് ഓംകാരം ഫ്യൂഷൻസ് അവതരിപ്പിക്കുന്ന ഭജൻ വാദ്യതരംഗ് ഉണ്ടായിരിക്കും.

ആലങ്ങാട് രാജവംശത്തിലെ സുപ്രധാന കളരിയായ ചെമ്പോലക്കളരിയിൽ പന്തള രാജകുമാരനായ അയ്യപ്പൻ ദീർഘകാലം താമസിച്ച് ആയോധനകല അഭ്യസിച്ച് തിരിച്ചുപോയി എന്നതാണ് ചരിത്രം. ഈ ചെമ്പോലക്കളരിയിലാണ് ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പ മഹാസത്രം നടക്കുന്നത്. അയ്യപ്പസത്രത്തിന്റെ ഭക്തി നിർഭരമായ ചടങ്ങുകളും മറ്റ് കാര്യപരിപാടികളും തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related Articles

Latest Articles