Azad Kashmir mention in Bengal school question paper

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്‌കൂളിലെ വിദ്യാർത്ഥികളോട് ചോദ്യപേപ്പറിൽ ആസാദ് കശ്മീർ എന്ന് മാപ്പിൽ അടയാളപ്പെടുത്താൻ ആവശ്യപ്പെട്ടത് വലിയ വിവാദമാവുന്നു.ഇതുമായി ബന്ധപ്പെട്ട് ബി ജെ പി രംഗത്തെത്തിയിരിക്കുകയാണ്. പത്താം ക്ലാസിലെ മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ചോദ്യപേപ്പറിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം “ജിഹാദി ഗൂഢാലോചന” ആണെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

ഭരണകക്ഷിയായ ടിഎംസി അതിനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്നും ശക്തമായി പ്രതികരിക്കുമെന്നും ബി ജെ പി വ്യക്തമാക്കി. ബിജെപി ദേശീയ വൈസ് പ്രസിഡൻറ് ദിലീപ് ഘോഷും ടിഎംസി സർക്കാരിനെതിരെ ആഞ്ഞടിച്ചു, ഇത് ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, സ്കൂൾ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംസ്ഥാനതല അന്വേഷണം വേണമെന്നും ചോദ്യപേപ്പർ തയ്യാറാക്കിയ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർകാർ ആവശ്യപ്പെട്ടു.