Sunday, September 20, 2026

ആസാദി കാ അമൃത് മഹോത്സവ്; നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ് ‘ – ന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം നടത്തും. ഓഗസ്റ്റ് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം ഉണ്ടാവുക.

രാവിലെ 8.30 മുതൽ രാത്രി 8.30 വരെയാണ് നിയമസഭാ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനം നടത്തുന്നത്. നിയമസഭാ സമുച്ചയത്തിനു മുൻവശത്തായിട്ടായിരിക്കും പ്രദർശനം സംഘടിപ്പിക്കുക.

പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് നിയമസഭാ റിസപ്ഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ് വഴി പ്രദർശന ഹാളിൽ പ്രവേശിക്കാം. പ്രദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമസഭാ ചേംബറും നിയമസഭാ മ്യൂസിയവും സന്ദർശിക്കാവുന്നതുമാണ്.

Related Articles

Latest Articles