ദില്ലി- അശ്ലീല പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി എം പി അസംഖാന്‍ മാപ്പു പറഞ്ഞു.ലോക് സഭയില്‍ ബി ജെ പി എം പി രമാദേവിക്കെതിരെ അശ്ളീല പരാമര്‍ശം നടത്തിയതിനാണ് അസംഖാന്‍റെ മാപ്പപേക്ഷ.സ്പീക്കറെ കണ്ടശേഷമാണ് സമാജ് വാദി പാര്‍ട്ടി എം പി മാപ്പ് അപേക്ഷിച്ചത്.
ഇന്ന് രാവിലെ സഭചേർന്നപ്പോഴാണ് മാപ്പ് പറഞ്ഞത്. അസം ഖാന്റെ പരാമർശത്തിനെതിരെ ഭരണ പ്രതിപക്ഷ വനിതാ എംപിമാർ ഒറ്റക്കെട്ടായി പ്രതികരിച്ചിരുന്നു.ലോക്‌സഭയെ ചൂടുപിടിപ്പിച്ച സമാജ് വാദി പാര്‍ട്ടി എംപി അസം ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കർ അറിയിച്ചിരുന്നു.

