Monday, May 20, 2024
spot_img

ആചാരങ്ങൾ തെറ്റി ആഴികെട്ടു ; ആളും ആരവവും ഇല്ലാതെ സന്നിധാനം

ശബരിമല: തീര്‍ത്ഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ മഹത്തായ കാഴ്‌കളിലൊന്നായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയുടെ പകുതി, തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് പതിവ്. ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെയാണ് ആഴി അണഞ്ഞതെന്നാണ് ശബരിമലയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.നിയന്ത്രണങ്ങള്‍ പാലിച്ച്‌ സന്നിധാത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ആചാരങ്ങള്‍ എല്ലാം പാലിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് മലയിറങ്ങുന്നത്. പരമ്ബരാഗത പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടാതെ വന്നതോടെ പമ്ബയിലെ സ്‌നാനവും അപ്പാച്ചിമേട്ടിലെ ഉണ്ടയേറും ശരംകുത്തിയാലിലെ ശരംകുത്തലും തുടങ്ങി തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകള്‍ ഒന്നും അനുഷ്ഠിക്കാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല.

Related Articles

Latest Articles