Saturday, September 26, 2026

അഴിയൂരില്‍ വിദേശമദ്യവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍; 40 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

അഴിയൂര്‍: അഴിയൂരില്‍ വിദേശമദ്യവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. 40 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച്‌ നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന തൊഴിലാളി പിടിയിലാകുന്നത്.

പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി 26 കാരനായ ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. ഇയാൾ ഒരു സ്വകാര്യ ബസ്സ് വഴിയാണ് മദ്യം കടത്താൻ ശ്രമിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Related Articles

Latest Articles