തൊണ്ണുറുകളിലെ സിനിമ ആസ്വാദകരുടെ മനസിലെ ആക്ഷൻ ഹീറോ ആരാണെന്നു ചോദിച്ചാൽ ഓട് ഉത്തരമേ പറയാൻ കഴിയൂ, ബാബു ആന്റണി എന്നായിരിക്കും. ബാബു ആന്റണി അവിസ്മരണീയമാക്കിത്തീര്‍ത്ത ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പേക്ഷ മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളും ലുക്കും ഒക്കെയാണ് ബാബു ആന്റണിയെ ഇന്നും പ്രേക്ഷക സ്വീകാര്യനാക്കുന്നത്. ഒരു കാലഘട്ടത്തെതന്നെ അവിസ്മരണീയമാക്കിത്തീര്‍ത്ത നടന്‍ പിന്നീട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബു ആന്റണി. ബാബു ആന്റണി അതേ ആക്ഷന്‍ ഹീറോയായാണ് ചിത്രത്തില്‍ എത്താൻ പോകുന്നത്. 2020-ല്‍ ആണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രഖ്യാപനം വരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തോടെ സിനിമയുടെ ഷൂട്ടിംഗ് നീണ്ട് പോകുകയായിരുന്നു. ചിത്രത്തില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബാബു ആന്റണി പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകര്‍ ആഘോഷമാക്കുന്നത്. പവര്‍ സ്റ്റാറിലെ ലൊക്കേഷന്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങള്‍ ആഗ്രഹിച്ചതുപോലെ തൊണ്ണൂറുകളിലെ ലുക്കില്‍ 2022-ല്‍ എത്തുന്നു. പവര്‍ സ്റ്റാറില്‍ നിന്നുള്ള ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് ചുവടേ പഴയ ഓര്‍മ്മ പുതുക്കുകയാണ് ആരാധകര്‍. കണ്ട് ശീലിച്ചതും പേടിച്ചതുമായ വില്ലനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് പലര്‍ക്കും.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…