പാലക്കാട്: മലമ്പുഴ മലയിടുക്കിൽ നിന്ന് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ കാഞ്ചിക്കോട് നിന്നും ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ കൊണ്ടുപോയത്. മലമുകളിൽ നിന്ന് ബാബുവിനെ ഹെലികോപ്റ്ററിൽ ഐർലിഫ്ട് ചെയ്താണ് കഞ്ചിക്കോട് എത്തിച്ചത്. വ്യോമസേനയുടെ എംഐ17 എന്ന ഹെലികോപ്റ്ററാണ് എയർലിഫ്റ്റ് ചെയ്യാനായി മലമുകളിൽ എത്തിയത്.
സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് ആദ്യം എത്തിയത്. തുടർന്ന് അദ്ദേഹം ബാബുവിന് വെള്ളവും ഭക്ഷണവും കൊടുത്തു. സൈനിക കമാണ്ടോയായ ബാല എല്ലാ അർത്ഥത്തിലും രക്ഷകനായി മാറി. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാപ്രവർത്ഥനങ്ങൾ നടത്തിയത്. . യുവാവിന്റെ കാലിൽ ചെറിയ പരിക്കുണ്ട്. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. നാൽപത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടന്നത്.

