കോട്ടയം: കോട്ടയത്ത് ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലെ ജയേഷ്, ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. കുഞ്ഞിന് ഒരു വയസായിരുന്നു.
ഇന്ന്(തിങ്കളാഴ്ച) വൈകിട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മ ശരണ്യയുടെ വീട്ടിൽ വച്ചാണ് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണത്. കുഞ്ഞ് കളിക്കുന്നതിനിടെ കുളിമുറിയിൽ എത്തുകയും ബക്കറ്റിലേക്ക് വീഴുകയുമായിരുന്നു.
എന്നാൽ അപകടത്തില്‍പ്പെട്ടെന്ന് കണ്ടയുടന്‍ വീട്ടുകാര്‍ കുഞ്ഞിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും

